തലശ്ശേരി: യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം സെക്രട്ടറിയായിരുന്ന എസ്.പി.ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതിയായ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ അഡീഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) 20-ന് വിധി പറയും.
ഹർജിയിൽ ബുധനാഴ്ച കോടതി വാദം കേട്ടു. 2019-ലാണ് ഷുഹൈബ് വധക്കേസിൽ ആകാശ് ജാമ്യമെടുത്തത്. അത് കഴിഞ്ഞ് മൂന്നുവർഷത്തിനുശേഷം ജാമ്യം റദ്ദാക്കാൻ ഹർജി നൽകിയതിനെ ആകാശിനുവേണ്ടി ഹാജരായ അഭിഭാഷകൻ എതിർത്തു. ആകാശിനെതിരെ രണ്ടുതവണ കാപ്പ ചുമത്തിയത് പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്ത്കുമാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
മറ്റ് ക്രിമിനൽ കേസുകളിൽ പ്രതിയാകരുതെന്ന ഉപാധിയോടെയാണ് ഷുഹൈബ് വധക്കേസിൽ ഹൈക്കോടതി ജാമ്യം നൽകിയത്.
അടുത്തിടെ മുഴക്കുന്ന്, മട്ടന്നൂർ പോലീസ് സ്റ്റേഷനുകളിൽ കേസിൽ പ്രതിയായതോടെ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. കാപ്പ ചുമത്തി അറസ്റ്റിലായ ആകാശ് വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..