കോട്ടയം: ആരോഗ്യപ്രവർത്തകരെ മർദ്ദിക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ 17-ന് ആഹ്വാനംചെയ്ത സമരത്തിന് കേരളത്തിലെ എല്ലാ പ്രൊഫഷണൽ മെഡിക്കൽ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു. രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയുള്ള സമരത്തിൽനിന്ന് അത്യാഹിത വിഭാഗം, അത്യാവശ്യ ശസ്ത്രക്രിയകൾ, ലേബർ റൂം, ട്രാൻസ് പ്ലാൻറ് സർജറികൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. ബ്രഹ്മപുരത്തെ പ്രത്യേക സ്ഥിതിവിശേഷം പരിഗണിച്ച് അവിടെ പ്രവർത്തിക്കുന്ന ക്ലിനിക്കുകളും സമരത്തിൽ പങ്കെടുക്കില്ല. 30 സംഘടനകളാണ് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. ആഴ്ചയിൽ ഒന്നുവീതം നടക്കുന്ന ആശുപത്രി ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധം കേരളത്തിലെ പൊതുസമൂഹത്തിൽനിന്ന് ഉണ്ടാകണമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹു, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബനവൻ എന്നിവർ അഭ്യർഥിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..