കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ നടത്തിയ പരാമർശം അപലപനീയമാണെന്ന് മന്ത്രി വി.എൻ. വാസവൻ. അധികാരം നഷ്ടപ്പെട്ടതിന്റെ ശൗര്യം തീർക്കുന്ന സുധാകരനും സതീശനും ബി.ജെ.പി.ക്കുവേണ്ടി കോൺഗ്രസിന്റെ അന്ത്യകൂദാശ നടത്തുകയാണെന്ന് അണികളെങ്കിലും തിരിച്ചറിയണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
പൊതുപ്രവർത്തകൻ ഒരിക്കലും നടത്താൻ പാടില്ലാത്ത പരാമർശമായിരുന്നു സുധാകരന്റേത്. സംസ്ഥാന സർക്കാരിനെതിരേ കോൺഗ്രസ് ഉയർത്തിയ എല്ലാ ആരോപണങ്ങളും കേരളത്തിലെ ജനങ്ങൾ തള്ളിക്കളഞ്ഞതിൽ വിറളിപൂണ്ട കെ. സുധാകരൻ നടത്തുന്ന അധിക്ഷേപം കോൺഗ്രസിനെ ജനമനസ്സിൽ നിന്നകറ്റും.
മുഖ്യമന്ത്രിക്കെതിരായ കെ. സുധാകരന്റെ പ്രസംഗവും മന്ത്രിമാരെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനകളും പരിഷ്കൃതസമൂഹത്തിന് ചേരുന്നതല്ല. കോൺഗ്രസിന്റെ ദേശീയനേതൃത്വം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും വാസവൻ ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..