കോട്ടയം: ഐ.ഐ.ഐ.ടി. കോട്ടയവും റബ്ബർ ഗവേഷണ കേന്ദ്രവും അക്കാദമിക പങ്കാളിത്തത്തിന്റെയും ഗവേഷണത്തിന്റെയും വിവിധമേഖലകളിൽ സഹകരിക്കുന്നതിന് ധാരണാപത്രം ഒപ്പുവച്ചു.
രണ്ടുസ്ഥാപനങ്ങളും സംയുക്തമായി റബ്ബർ ലാറ്റക്‌സിന്റെ ഡി.ആർ.സി. (ഡ്രൈ റബ്ബർ കണ്ടൻറ്) കണ്ടെത്തുന്നതിനും ബഡ്ഡിങ്ങിനും ചെലവ് കുറഞ്ഞ മാർഗം തേടും.
റബ്ബറിന്റെ വിവിധപ്രശ്നങ്ങൾ തിരിച്ചറിയുന്നതിനായി മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കും.
കോട്ടയത്തെ ഐ.ഐ.ഐ.ടിയിൽനടന്ന ചടങ്ങിൽ രജിസ്ട്രാർ ഡോ. എം. രാധാകൃഷ്ണനും റബർ ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. എം.ഡി. ജെസ്സിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഡോ. തോംസൺ എബ്രഹാം, ഡോ. ഷാജി ഫിലിപ്പ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..