കോട്ടയം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ തിരുവനന്തപുരം സ്വദേശിയായ പൂജാരിയ്ക്ക് 20 വർഷവും ആറുമാസവും കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ.
തിരുവനന്തപുരം പാറശാല നടുവന്തിലെ ആലക്കോട്ട് ഇല്ലത്ത് കൃഷ്ണപ്രസാദിനെ (26)യാണ് കോട്ടയം അഡീഷണൽ ജില്ലാസെഷൻസ് കോടതി ജഡ്ജി കെ.എൻ. സുജിത്ത് ശിക്ഷിച്ചത്.
2018 ഓഗസ്റ്റിലായിരുന്നു സംഭവം. പ്രോസിക്യൂഷനുവേണ്ടി അഡ്വ.എം.എൻ. പുഷ്‌കരൻ കോടതിയിൽ ഹാജരായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..