തലശ്ശേരി: ബി.എസ്.എൻ.എൽ. ഫോർ ജി, ഫൈവ് ജി സർവീസുകൾ ഉടൻ ആരംഭിക്കണമെന്ന് ബി.എസ്.എൻ.എൽ. എംപ്ലോയീസ് യൂണിയൻ കണ്ണൂർ എസ്.എസ്.എ. സമ്മേളനം ആവശ്യപ്പെട്ടു. തലശ്ശേരിയിൽ പ്രതിനിധി സമ്മേളനം ബി.എസ്.എൻ.എൽ. എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി. ഗോപാലകൃഷ്ണൻ അധ്യക്ഷനായി.
കെ.വി. കൃഷ്ണൻ, സി.കെ. അശോകൻ, പി. മനോഹരൻ, കെ. മോഹനൻ, കെ. ശ്യാമള, പി.വി. രാമദാസ്, സി.എൻ. ഗോകുൽദാസ് എന്നിവർ സംസാരിച്ചു. വിരമിച്ച ജില്ലാ പ്രസിഡന്റ് പി.ടി. ഗോപാലകൃഷ്ണനുള്ള യാത്രയയപ്പ് യോഗം കർഷക സംഘം ജില്ലാസെക്രട്ടറി എം. പ്രകാശൻ ഉദ്ഘാടനം ചെയ്തു. സി. രമേശൻ അധ്യക്ഷനായി. കെ.പി. രാജൻ, സി.കെ. അശോകൻ, ദീപ എസ്. കണ്ണൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കെ.വി. കൃഷ്ണൻ (പ്രസി.), ബി. അശോകൻ, കെ.പി. രാജൻ, കെ. സുനിൽകുമാർ, ദീപ എസ്. കണ്ണൻ (വൈസ് പ്രസി.), പി.വി. രാമദാസൻ (സെക്ര.), കെ. പ്രദീപ് കുമാർ, സി.എം. നിഷ, സി.കെ. അശോകൻ (അസി. സെക്ര.), സി.എൻ. ഗോകുൽദാസ് (ഖജ.).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..