എം.ജി.യിൽ എം.എ. ജെൻഡർ സ്റ്റഡീസ്; ഡിഗ്രി കഴിഞ്ഞവർക്ക് അപേക്ഷിക്കാം


കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ പുതിയതായി ആരംഭിക്കുന്ന എം.എ. ജെൻഡർ സ്റ്റഡീസ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് സർവകലാശാലാതലത്തിൽ എം.എ. ജെൻഡർ സ്റ്റഡീസ് ആരംഭിക്കുന്നത്.

50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദമുള്ളവർക്ക് (ബി.എ., ബി.എസ്.സി., ബി.കോം., ബി.ബി.എ., നിയമം, മെഡിസിൻ, എൻജിനീയറിങ്‌ തുടങ്ങി പ്രഫഷണൽ കോഴ്‌സുകൾ ഉൾപ്പെടെ) അപേക്ഷിക്കാം. പ്രായപരിധിയില്ല.

കോഴ്‌സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് തൊഴിൽ സാധ്യതയും അധ്യാപന, ഗവേഷണമേഖലകൾ തിരഞ്ഞെടുക്കുന്നതിനും അവസരമുണ്ടാകും. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. മേയ് ആറ്, ഏഴ് തീയതികളിലാണ് പ്രവേശനപ്പപരീക്ഷ. ഏപ്രിൽ ഒന്നുവരെ ഓൺലൈനിൽ അപേക്ഷ നൽകാം. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും cat.mgu.ac.in

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..