തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ പാഴ്‌വസ്തുസംഭരണ കേന്ദ്രങ്ങളിലും ആക്രിക്കടകളിലും അഗ്നിസുരക്ഷാ സജ്ജീകരണങ്ങൾ നിർബന്ധമാക്കി. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ തദ്ദേശസെക്രട്ടറിമാർക്ക് നിർദേശം നൽകി. പൊതുനിരത്തിൽ പാഴ്‍വസ്തുക്കൾ കത്തിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കാനും തദ്ദേശവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദേശങ്ങളിൽ പറയുന്നു.
പാഴ്‌വസ്തുവിപണനശാലകളിൽ (ആക്രിക്കടകൾ) അഗ്നിസുരക്ഷാസംവിധാനം ഉണ്ടെന്നും അത് പ്രവർത്തനക്ഷമമാണെന്നും തദ്ദേശ സെക്രട്ടറിമാർ പരിശോധിച്ച് ഉറപ്പുവരുത്തണം. ഇത്തരം സ്ഥാപനങ്ങളിലും അതിനുചുറ്റിലും തീപിടിക്കാവുന്നരീതിയിൽ പാഴ്‍വസ്തുക്കൾ അലക്ഷ്യമായി കൂട്ടിയിടരുത്.
പാഴ്‌വസ്തുസംഭരണകേന്ദ്രങ്ങളിൽനിന്നും യഥാസമയം പാഴ്‌വസ്തുനീക്കം നടക്കുന്നെന്നും കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് ഉറപ്പുവരുത്തണം. ഇത് പരിശോധിക്കുന്നതിന് ഒരു ഉദ്യോഗസ്ഥനെ പ്രത്യേകം ചുമതലപ്പെടുത്തണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..