തിരുവനന്തപുരം: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള സൈബർ ഉള്ളടക്കങ്ങൾ വൻതോതിൽ ഒഴിവാക്കി സംസ്ഥാന പോലീസിലെ പ്രത്യേക വിഭാഗം. ഒരു ടെറാബൈറ്റിലധികം വരുന്ന അശ്ലീല ഉള്ളടക്കമാണ് കൗണ്ടർ ചൈൽഡ് സെക്‌ഷ്വൽ എക്സ്‌പ്ലോയിറ്റേഷൻ സെന്റർ സൈബറിടത്തിൽനിന്ന് ഒഴിവാക്കിയത്.
കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോയും ഉൾപ്പടെയുള്ളവ അപ്‌ലോഡ് ചെയ്യുകയും പങ്കുവെക്കുകയും ചെയ്യുന്നത് കണ്ടെത്തി ഇല്ലാതാക്കാൻ പ്രത്യേക സോഫ്റ്റ്‌വേർ ഉപയോഗിക്കുന്നുണ്ട്. ഡാർക്ക്‌നെറ്റിലുൾപ്പെടെ പ്രചരിപ്പിക്കപ്പെടുന്ന ഇത്തരം ഉള്ളടക്കങ്ങൾ പരമാവധി ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഇന്റർപോൾ ഉൾപ്പടെയുള്ള ഏജൻസികളുടെ സഹകരണം ഈ വിഭാഗം ലഭ്യമാക്കുന്നുണ്ട്.
കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോയും പങ്കുവെക്കുന്നതിനെതിരേ ഓപ്പറേഷന് പി ഹണ്ട് എന്ന പേരിൽ പോലീസ് പരിശോധന നടത്തുന്നുണ്ട്. ഇക്കൊല്ലം 12 പേരാണ് അറസ്റ്റിലായത്. 142 കേസുകളും രജിസ്റ്റർചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..