തിരുവനന്തപുരം: കൊച്ചി കോർപ്പറേഷൻ 100 കോടി പിഴയൊടുക്കണമെന്ന ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് വിശദമായി പഠിച്ചശേഷം നിയമനടപടിയെടുക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. വിധി ഗൗരവത്തോടെയാണ് കാണുന്നതെന്നും സർക്കാരിന്റെ ഉത്തരവാദിത്വം നിറവേറ്റുമെന്നും മന്ത്രി പറഞ്ഞു.
മാലിന്യസംസ്കരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണെന്നുപറഞ്ഞ് സർക്കാർ ഇടപെടാതിരിക്കില്ല. ട്രിബ്യൂണലിന്റെ നേരത്തേയുള്ള ഉത്തരവ് നടപ്പാക്കുന്നതിനുള്ള അജൻഡ 23 തവണയാണ് കോർപ്പറേഷൻ യോഗത്തിൽ മാറ്റിവെച്ചത്. ആ ഘട്ടത്തിലാണ് ദുരന്തനിവാരണ നിയമം ഉപയോഗിച്ച് സംസ്ഥാനസർക്കാർ ഇടപെട്ടതെന്ന് മന്ത്രി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..