ഗുരുവായൂർ: സാമവേദാചാര്യനും ആയുർവേദ ഡോക്ടറുമായ പാഞ്ഞാൾ തോട്ടം മനയിൽ ശിവകരൻ നമ്പൂതിരി(58)യെ ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി തിരഞ്ഞെടുത്തു. ഏപ്രിൽ ഒന്നുമുതൽ ആറുമാസമാണ് കാലാവധി. ഒട്ടേറെ യാഗങ്ങളിലും അതിരാത്രങ്ങളിലും സാമവേദ ആചാര്യനായി ചടങ്ങുകൾ നിർവഹിച്ച ശിവകരൻ നമ്പൂതിരി ആദ്യമായാണ് ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയാകുന്നത്.
കോട്ടയം ഉഴവൂർ കുറിച്ചിത്താനത്ത് താമസിക്കുന്ന ശിവകരൻ നമ്പൂതിരി ശ്രീധരി വൈദ്യശാല നടത്തുന്നു. അവിടെ കുട്ടികളെ സാമവേദവും അഭ്യസിപ്പിക്കുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ വളരെക്കാലം മുറജപം നിർവഹിച്ച തോട്ടം സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും അടാട്ട് ചെമ്മങ്ങാട് മനയിലെ ഉമാദേവി അന്തർജനത്തിന്റെയും മകനാണ്. കുറിച്ചിത്താനം മഠത്തിൽ മനയിലെ ആയുർവേദ ഡോക്ടർ മഞ്ജരിയാണ് ഭാര്യ. ആയുർവേദ ഡോക്ടർമാരായ നന്ദിത, നിവേദിത എന്നിവർ മക്കളാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..