കോട്ടയം: സംഘപരിവാർ സംഘടനകൾ ചേർന്ന്, ‘വൈക്കം സത്യാഗ്രഹം ചരിത്രവും വർത്തമാനവും’ എന്ന വിഷയത്തിൽ സിമ്പോസിയം നടത്തും. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് നാഗമ്പടം എ.ബി. വാജ്പേയ് ഭവനിലാണ് പരിപാടി.
ഹിന്ദു ഐക്യവേദി വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, ആർ.എസ്.എസ്. സംസ്ഥാന സമ്പർക്ക പ്രമുഖ് കെ.ബി.ശ്രീകുമാർ എന്നിവർ നേതൃത്വം നൽകും.
ഹൈന്ദവ ഏകീകരണവും നവീകരണവും ലക്ഷ്യമിട്ട് ഹിന്ദുസമൂഹം ഒറ്റക്കെട്ടായി നടത്തിയ മുന്നേറ്റമാണ് വൈക്കം സത്യാഗ്രഹം. എന്നാൽ, ശതാബ്ദിയാഘോഷങ്ങളെന്ന പേരിൽ ചരിത്രം വളച്ചൊടിച്ച് ഹൈന്ദവ ഐക്യം തകർക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് സംഘാടകർ ആരോപിച്ചു. സത്യാഗ്രഹചരിത്രം വസ്തുതാപരമായി അവതരിപ്പിക്കുകയാണ് സിമ്പോസിയത്തിന്റെ ലക്ഷ്യമെന്നും അവർ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..