കോട്ടയം: ജ്ഞാനത്തിന്റെ വെളിച്ചവും ഉറച്ച ബോധ്യങ്ങളുടെ ഉൾക്കരുത്തുമാണ് മാർ ജോസഫ് പവ്വത്തിലിനെ ശ്രദ്ധേയനാക്കിയതെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി.ശ്രേയാംസ്‌കുമാർ അനുശോചനസന്ദേശത്തിൽ പറഞ്ഞു. സൗമ്യമായ വാക്കുകളും സത്യസന്ധമായ നിലപാടുകളുമായിരുന്നു അദ്ദേഹത്തിന്റേതെന്നും ശ്രേയാംസ്‌കുമാർ പറഞ്ഞു.
നിലപാടുകളിൽ ഉറച്ചുനിന്ന് നേർവഴി കാട്ടി -പി.വി.ചന്ദ്രൻ
സത്യനിഷ്ഠകൊണ്ട് ആർജിച്ച ധാർമികബലമായിരുന്നു മാർ ജോസഫ് പവ്വത്തിലിന്റെ കരുത്തെന്ന് മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി.ചന്ദ്രൻ അനുസ്മരിച്ചു. നിലപാടുകളിൽ ഉറച്ചുനിന്ന് സമൂഹത്തിന് നേർവഴി കാട്ടിയ മാർ പവ്വത്തിലിന്റെ വിയോഗം ഏറെ ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..