കോട്ടയം: റബ്ബറിന്റെ വിലയിടിവിനും റബ്ബർക്കർഷകരുടെ പ്രതിസന്ധിക്കും കാരണം കേന്ദ്രനയങ്ങളാണെന്ന് ജോസ് കെ.മാണി എം.പി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചർച്ചയാകാൻപോകുന്നതും ഇതേനയങ്ങളാണ്. റബ്ബർവില 300 രൂപയായി ഉയർത്തിയാൽ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ സഹായിക്കുമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സഭയുടെയും കേരള കോൺഗ്രസിന്റെയും ആവശ്യം കർഷകരെ സഹായിക്കണമെന്നതാണ്. കർഷകരെ പ്രതിസന്ധിയിലാക്കുന്ന നയങ്ങൾ തിരുത്തണമെന്നാണ് ബിഷപ്പ് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഉദ്ദേശിച്ചതെന്നാണ് മനസ്സിലാക്കുന്നത്. സഭയ്ക്ക് ഒരു രാഷ്ട്രീയവും ഇല്ലെന്നും ജോസ് കെ.മാണി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..