കോട്ടയം: പിതൃസഹോദരിയെയും ഭർത്താവിനെയും കൊലപ്പെടുത്തിയ കേസിൽ ദൃക്‌സാക്ഷികളില്ലെങ്കിലും ശാസ്ത്രീയപരിശോധനകൾ ഗുണമായെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ജിതേഷ് പറഞ്ഞു. മരിച്ചവരുടെ രക്തത്തിന്റെ അംശം അരുണിന്റെ വീട്ടിലെ വാതിലിൽ കണ്ടെത്തി. കൊലപാതകം കഴിഞ്ഞ് കുളിക്കാനെത്തിയപ്പോൾ പറ്റിപ്പിടിച്ചതാണിത്. കൊലപാതകസമയത്ത് ധരിച്ചിരുന്ന വസ്ത്രം മണിമലയാറ്റിൽ ഒഴുക്കിക്കളഞ്ഞിരുന്നു. ഉൗരിയെടുത്ത ബെൽറ്റിൽ ഭാസ്കരൻ നായരുടെ രക്തത്തിന്റെ അംശം കണ്ടെത്തി. പ്രതിയുടെ വീട്ടിൽനിന്ന് തങ്കമ്മയുടെ വരവുവളയും കൊലയ്ക്കുപയോഗിച്ച ചുറ്റികയും കണ്ടെടുത്തു. ഭാസ്കരൻ നായരുടെ വീട്ടിലെ ബൾബ് കൊലപാതകത്തിനുമുമ്പ് ഇയാൾ ഉൗരിമാറ്റിയിരുന്നു. അതിൽ അരുണിന്റെ വിരലടയാളം കണ്ടെത്തി.
പല സംസ്ഥാനങ്ങളിലും സഞ്ചരിച്ച് ഋഷിവാലി എന്ന മറ്റൊരു പേര് സ്വീകരിച്ച് പുതിയ ആധാർ പ്രതി സ്വന്തമാക്കിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..