കണ്ണൂർ: തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസംഗം ബി.ജെ.പി.ക്കുള്ള പരസ്യ പിന്തുണയാണെന്ന് വ്യാഖ്യാനിക്കപ്പെട്ടെന്നും മലബാറിലെ കർഷകർക്കുവേണ്ടിയാണ് അദ്ദേഹം സംസാരിച്ചതെന്നും പി.ഡി.പി. സംസ്ഥാന സെക്രട്ടറി നിസാർ മേത്തർ പറഞ്ഞു.
എൽ.ഡി.എഫും യു.ഡി.എഫും ഈ സമീപനം തുടർന്നാൽ കേരളത്തിലെ സമൂഹം മാറിച്ചിന്തിക്കും. ഇരുമുന്നണികളും സംഘപരിവാറിനെ ഭയപ്പെടുന്നതിനാലാണ് മഅദനിയുടെ വിഷയം നിയമസഭയിൽ അവതരിപ്പിക്കാത്തത്. മഅദനിയെ കേരളത്തിലെത്തിച്ച് ചികിത്സിക്കണമെന്നും വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് പി.ഡി.പി. 14 ജില്ലാ ആസ്ഥാനങ്ങളിലും സമരം നടത്തിയിരുന്നു. സമരവേദികൾ സന്ദർശിച്ച നേതാക്കൾ വിഷയം സഭയിൽ അവതരിപ്പിക്കാമെന്ന് ഉറപ്പ് നൽകി. എന്നാൽ സംഘപരിവാറിനോടുള്ള ഭയം അവരെ പിന്തിരിപ്പിക്കുകയാണ് -അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ ജില്ലാ സെക്രട്ടറി സുബൈർ പുഞ്ചവയൽ, പ്രസിഡന്റ് ഹബീബ് കണ്ണൂർ എന്നിവരും പങ്കെടുത്തു.
കാലംചെയ്ത ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ സിറോ മലബാർ സഭയിലെ വേറിട്ട മുഖമാണെന്ന് നിസാർ മേത്തർ അഭിപ്രായപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..