കാസർകോട്: കേന്ദ്ര സർവകലാശാല ആർ.എസ്.എസ്. കാര്യാലയമായി മാറിയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. പറഞ്ഞു. ശനിയാഴ്ച സർവകലാശാലയിൽ നടക്കുന്ന ആറാമത് ബിരുദദാനച്ചടങ്ങിൽനിന്ന് സ്ഥലം എം.പി.യെയും മറ്റ് ജനപ്രതിനിധികളെയും മാറ്റിനിർത്തിയത് സർവകലാശാലയിൽ നടക്കുന്ന കാവിവത്കരണത്തിന്റെ ഉദാഹരണമാണ്. രാജ്യത്തിന്റെ മഹത്തായ ജനാധിപത്യ പാരമ്പര്യത്തെ നിരന്തരം കശാപ്പുചെയ്യുന്നതിൽ ആനന്ദം കണ്ടെത്തുകയാണ് കേന്ദ്രസർവകലാശാല അധികൃതർ. സംഘപരിവാർ ശക്തികളെ പ്രീതിപ്പെടുത്തി സ്വജനപക്ഷപാതവും അഴിമതിയും നടത്തി മുന്നോട്ടുപോകാമെന്ന് കരുതുന്നവരാണ് ഇതിനുപിന്നിലെന്നും അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു.
കേന്ദ്ര സർവകലാശാല സമ്പൂർണ ആർ.എസ്.എസ്. ഭരണത്തിന് കീഴ്‌പ്പെട്ടതിന്റെ തെളിവാണ് ബിരുദദാനച്ചടങ്ങിൽനിന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.യെയും ജനപ്രതിനിധികളെയും മാറ്റിനിർത്തിയതെന്ന് ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസൽ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..