പ്രതാപചന്ദ്രൻ
നേമം: പിക്കപ്പ് വാനിൽ കൊണ്ടുപോയ വൈദ്യുതത്തൂണിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഇടയ്‌ക്കോട് തുണ്ടുനട പൊട്ടറത്തല മേലേ വിജയ നിവാസിൽ പ്രതാപചന്ദ്രൻ(47) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കു ശേഷം നരുവാമൂട് വെള്ളപള്ളി മൂക്കംപാലംമൂടിനു സമീപത്തുവെച്ചായിരുന്നു അപകടം. മുന്നിൽപോയ വാൻ പെട്ടെന്ന് ഒരു വശത്തേയ്ക്ക് തിരിച്ചശേഷം പുറകിലോട്ടെടുത്തപ്പോഴാണ് അപകടം സംഭവിച്ചത്.
പെയിന്റിങ് തൊഴിലാളിയായ പ്രതാപചന്ദ്രൻ ബാലരാമപുരത്ത് സഹോദരന്റെ വീട്ടിൽ പെയിന്റിങ്ങിനു പോയശേഷം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി വീട്ടിലെത്തി മടങ്ങുന്നതിനിടെയായിരുന്നു അപകടം. കെ.എസ്.ഇ.ബി. ബാലരാമപുരം സെക്ഷന്റെ കീഴിൽ കരാർ വാഹനത്തിലാണ് കോൺക്രീറ്റ് തൂണുകൾ അപകടകരമാംവിധം കൊണ്ടുപോയത്. തൂണിൽ തലയിടിച്ച് പരിക്കേറ്റ് രക്തംവാർന്ന് റോഡിൽ കിടന്ന പ്രതാപചന്ദ്രനെ നാട്ടുകാർ നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബീന. മക്കൾ: അക്ഷയ്, അനഘ. മൃതദേഹം മെഡിക്കൽകോളേജ് മോർച്ചറിയിൽ. നരുവാമൂട് പോലീസ് കേസെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..