പെർമിറ്റ് ഫീസ് വർധന: സാധാരണക്കാർക്ക് ഇളവുനൽകും


1 min read
Read later
Print
Share

തിരുവനന്തപുരം: കെട്ടിടനിർമാണ പെർമിറ്റ് ഫീസ് വർധനയിൽനിന്ന് സാധാരണക്കാരെ ഒഴിവാക്കും. ഏപ്രിൽ ഒന്നുമുതലാണ് നടപ്പാക്കേണ്ടതെങ്കിലും നിരക്കുവർധന എത്രവരെയാകാം എന്നതിൽ ഔദ്യോഗിക തീരുമാനമായില്ല.

ഓരോവർഷവും അഞ്ചുശതമാനംവീതം കെട്ടിടനികുതി കൂട്ടുന്നതിനൊപ്പം പെർമിറ്റ് ഫീസും അപേക്ഷ പരിശോധനയുടെ ഫീസും വർധിപ്പിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സാധാരണക്കാരെയും ചെറുകിട കെട്ടിടനിർമാണത്തെയും ബാധിക്കാത്തവിധമാണ് വർധന നടപ്പാക്കുകയെന്ന്‌ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

ഗാർഹിക, ഗാർഹികേതര ആവശ്യങ്ങൾക്കുള്ള ചെറുകിട കെട്ടിടങ്ങൾക്ക് ഇളവുണ്ടാകും. നിശ്ചിത അളവിൽക്കൂടുതലുള്ള ആഡംബരവീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്ക് തറവിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്നനിരക്ക് ഏർപ്പെടുത്തും. ഇളവുനൽകേണ്ട കെട്ടിടങ്ങളുടെ തറവിസ്തീർണം എത്രയെന്ന്‌ വർധിപ്പിച്ച ഫീസ് നിരക്കിനൊപ്പമേ പ്രഖ്യാപിക്കൂ.

നിലവിൽ ഗ്രാമപ്പഞ്ചായത്തുകളിൽ 150 ചതുരശ്രമീറ്റർവരെയുള്ള കെട്ടിടങ്ങൾക്ക് അഞ്ചുരൂപയും അതിനുമുകളിൽ ഏഴുരൂപയും വാണിജ്യാവശ്യത്തിനുള്ളവയ്ക്ക് 10 രൂപയുമാണ് പെർമിറ്റ് ഫീസ്. നഗരസഭകളിൽ യഥാക്രമം അഞ്ചുരൂപ, പത്തുരൂപ, 15 രൂപ എന്നിങ്ങനെയാണ്.

മറ്റു സംസ്ഥാനങ്ങളിലെ പെർമിറ്റ് ഫീസുമായി താരതമ്യംചെയ്യുമ്പോൾ കേരളത്തിലാണ് കുറഞ്ഞനിരക്ക്. 25 മുതൽ 50 രൂപവരെ ഫീസ് ഉയർത്താമെന്ന് മേഖലയിലെ സംഘടനകളുമായി തദ്ദേശവകുപ്പ് നടത്തിയ ചർച്ചയിൽ നിർദേശമുയർന്നെന്നാണ് വിവരം. എന്നാൽ, അതിൽക്കൂടുതൽ വർധനയുണ്ടാകാനാണ് സാധ്യത.

ഒരുകോടിരൂപ ചെലവിട്ട് വീടുപണിയുന്നവർ ഒറ്റത്തവണയായി ഉയർന്ന പെർമിറ്റ് ഫീസ് നൽകണമെന്നുതന്നെയാണ് സർക്കാർ നിലപാട്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..