തിരുവനന്തപുരം: കോഴിക്കോട് കൂരാച്ചുണ്ടിൽ റഷ്യൻ യുവതിയെ കൂടെത്താമസിപ്പിച്ച് പീഡിപ്പിച്ചെന്ന കേസിൽ യുവതിക്ക് നിയമസഹായം നൽകുമെന്ന് വനിതാ കമ്മിഷൻ ചെയർപേഴ്സൺ പി. സതീദേവി പറഞ്ഞു. യുവതിക്ക് റഷ്യൻഭാഷയേ അറിയൂ എന്നതിനാൽ മൊഴി രേഖപ്പെടുത്താൻ കോഴിക്കോട് സ്വദേശിനിയായ ദ്വിഭാഷിയുടെ സേവനവും കമ്മിഷൻ ഏർപ്പാടാക്കി.
സ്വമേധയാ കേസെടുത്ത കമ്മിഷൻ, കോഴിക്കോട് റൂറൽ എസ്.പി.യോട് റിപ്പോർട്ട് തേടിയിരുന്നു. പ്രതി അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിവിടുമ്പോൾ യുവതിക്ക് സുരക്ഷിതമായ താമസസൗകര്യം ഒരുക്കാനും കമ്മിഷൻ പോലീസിന് നിർദേശം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..