രാജപുരം: ഭാര്യയുമായുണ്ടായ വഴക്കിനിടെ ഭർത്താവ് വെട്ടേറ്റ് മരിച്ചു. പനത്തടി പഞ്ചായത്തിലെ പാണത്തൂർ പുത്തൂരടുക്കത്തെ പനച്ചിക്കാട് വീട്ടിൽ ബാബു വർഗീസിനെയാണ് (54) വീട്ടിനകത്ത് രക്തംവാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭാര്യ സീമന്തിനിയെ രാജപുരം പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയ ബാബു വെള്ളിയാഴ്ച രാവിലെമുതൽ ഉച്ചവരെ ഭാര്യയുമായി വഴക്കായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. ബാബുവിന്റെ ശരീരത്തിൽ വെട്ടേറ്റ മൂന്ന് പാടുകളുണ്ട്. തലയ്ക്കും വലത് ചെവിയോട് ചേർന്നും കാലിനും ആഴത്തിൽ വെട്ടേറ്റ പാടുകളുണ്ടെന്നും രക്തം വാർന്നതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും രാജപുരം ഇൻസ്പെക്ടർ കെ. കൃഷ്ണൻ പറഞ്ഞു. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്‌പത്രിയിലേക്ക് മാറ്റി. പരേതരായ വർഗീസിന്റെയും അന്നമ്മയുടെയും മകനാണ്. മക്കൾ: അബിൻ, സുബിൻ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..