അതിരപ്പിള്ളി: ചാലക്കുടിപ്പുഴയിൽ വെറ്റിലപ്പാറ പാലത്തിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളിൽ ഒരാൾ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശികളായ ആദിൽ ഷാ (15), റിസ്വാൻ (16) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ ആദിൽ ഷാ(15)യുടെ മൃതദേഹമാണ് ലഭിച്ചത്. റിസ്വാനു(16)വേണ്ടി രാത്രി വൈകിയും തിരച്ചിൽ തുടർന്നു.
അഴീക്കോട് ലൈറ്റ് ഹൗസ് സ്റ്റോപ്പിന് കിഴക്കുഭാഗത്ത് കല്ലുങ്കൽ ഷക്കീറിന്റെയും ബുഷറയുടെയും മകൻ ആദിൽ ഷാ (15) ആണ് മരിച്ചത്. സീതിസാഹിബ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. അമീർഷയാണ് സഹോദരി. അയൽവാസിയായ തെങ്ങാക്കൂട്ടിൽ വീട്ടിൽ റിസ്വാനെ(16)യാണ് കാണാതായത്. അഴീക്കോട് സ്‌കൂളിലെത്തന്നെ പ്ലസ്ടു വിദ്യാർഥിയാണ്. ഞായറാഴ്‌ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..