കോഴഞ്ചേരി: പതിനാറുവയസ്സുകാരിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ യുവാവിനെയും ഇതേ പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ ഇയാളുടെ രണ്ട് സുഹൃത്തുക്കളെയും കോയിപ്രം പോലീസ് അറസ്റ്റുചെയ്തു. മൂന്ന് കേസുകളിലായാണ് അറസ്റ്റ്.
പെൺകുട്ടിയെ വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതിന് തോട്ടപ്പുഴശ്ശേരി ചിറയിറമ്പ് പനച്ചേരിമുക്കിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം പഴയകുന്നുമ്മേൽ അടയമൺ തോളിക്കുഴി ദിയാ വീട്ടിൽ ജിഫിൻ ജോർജ് (27) ആണ് ആദ്യം അറസ്റ്റിലായത്. കുട്ടിയുടെ അമ്മയുടെ മൊഴിപ്രകാരമായിരുന്നു കേസ്.
അന്വേഷണത്തിൽ ഇരുവരെയും പോലീസ് മംഗലാപുരത്തുനിന്ന് കണ്ടെത്തി കൂട്ടിക്കൊണ്ടുവരുകയായിരുന്നു. സൈബർസെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.
ജിഫിൻറെ രണ്ട് സുഹൃത്തുക്കൾ ലൈംഗികാതിക്രമം നടത്തിയെന്നും പെൺകുട്ടി മൊഴിനൽകി.
ഈ കേസിലാണ്, തോട്ടപ്പുഴശ്ശേരി ചിറയിറമ്പ് പനച്ചേരിമുക്ക് കുഴിമണ്ണിൽ മെൽവിൻ ടി.മൈക്കിൾ (24), മാരാമണിൽ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം ഉദയനാപുരം വൈക്കപ്രയാർ കൊച്ചുതറ ജിമ്മി തോമസ് (24) എന്നിവരെ അറസ്റ്റുചെയ്തത്.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പെൺകുട്ടിയെ വൈദ്യപരിശോധന നടത്തി. പത്തനംതിട്ട ജെ.എഫ്.എം. കോടതി രണ്ടിൽ മൊഴി രേഖപ്പെടുത്തി. കോയിപ്രം എസ്.എച്ച്.ഒ. സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..