ചെറുതുരുത്തി: തീവണ്ടിയിൽ യാത്രക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു. അക്രമി ഓടിരക്ഷപ്പെട്ടു. ഞായറാഴ്‌ച രാത്രി 10.50-ഒാടെ മരുസാഗർ എക്സ്പ്രസ് ഷൊർണൂർ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം. പരപ്പനങ്ങാടി സ്വദേശി ദേവനാണ് പരിക്കേറ്റത്. ജനറൽ കംപാർട്ട്മെൻറിൽ യാത്രചെയ്ത ഇയാളെ കമ്പിപോലെ എന്തോ ആയുധംകൊണ്ട് കണ്ണിന്റെ ഭാഗത്ത് കുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സംഭവത്തെത്തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി ഓടി. ഇതിനിടയിൽ അക്രമി മറ്റൊരു തീവണ്ടിയിലൂടെ കടന്ന് ഓടിരക്ഷപ്പെട്ടു.
പരിക്കേറ്റയാളെ ചോരയൊഴുകുന്ന നിലയിൽ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആക്രമിച്ചയാളെ പരിചയമില്ലെന്നാണ് പരിക്കേറ്റയാൾ മൊഴി നൽകിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..