വി. ശിവൻകുട്ടി | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ| മാതൃഭൂമി
തിരുവനന്തപുരം: സ്കൂളുകളിൽ വർഷത്തിൽ 200 അധ്യയനദിവസങ്ങൾ ഉറപ്പാക്കാൻ നടപടിയെടുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വിളിച്ചുചേർത്ത അധ്യാപകസംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഈ ഞായറാഴ്ച മുതൽ 27 വരെ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും അധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ ശുചീകരിക്കും. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ ശാക്തീകരണമാണ് അധ്യയനവർഷത്തെ പ്രധാന മുദ്രാവാക്യം.
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group
വരുംവർഷത്തെ അക്കാദമിക് കലണ്ടർ പൂർത്തീകരിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി, ഡി.ജി., വിദ്യാഭ്യാസ ഡയറക്ടർമാർ, ക്യു.ഐ.പി. സംഘടനകൾ തുടങ്ങിയവർ ഉൾപ്പെടുന്ന അടിയന്തരയോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
ലഹരിക്കെതിരേയുള്ള പ്രവർത്തനങ്ങൾക്കായി സ്കൂൾതല ജാഗ്രതാ സമിതികൾ രൂപവത്കരിക്കും. ഭിന്നശേഷി ഉത്തരവ് താഴെത്തട്ടിൽ അടിയന്തരമായി നടപ്പാക്കാൻ നടപടിയുണ്ടാവും. സ്കൂളുകളിലെ ഇന്റർനെറ്റ് സംബന്ധിച്ച പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കും. ഉച്ചഭക്ഷണപദ്ധതി കാര്യക്ഷമമായി നടപ്പാക്കാൻ പി.ടി.എ., നാട്ടുകാർ, പൂർവവിദ്യാർഥി സംഘടനകൾ, മറ്റു സംഘടനകൾ തുടങ്ങിയവരെ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. ഫയലുകൾ വെച്ച് താമസിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയുണ്ടാവും.
Also Read
അധ്യാപകരുടെ സ്പെഷ്യൽ ട്യൂഷൻ, പ്രൈവറ്റ് എൻട്രൻസ് കോച്ചിങ്, അധ്യാപക പരിശീലന പരിപാടിയിൽ പങ്കെടുക്കാതിരിക്കൽ, മൂല്യനിർണയ ക്യാമ്പുകളിൽ നിന്ന് വിട്ടുനിൽക്കൽ തുടങ്ങിയവയിൽ കർശനനടപടികൾ ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..