കോഴഞ്ചേരി: ഓസ്‌ട്രേലിയലിലെ മെൽബൺ ഡാൻഡിനോങ് പ്രവിശ്യയിൽ പൂർണമായും ശബരിമല ക്ഷേത്രമാതൃകയിൽ പതിനെട്ടാംപടിയോടുകൂടിയ അയ്യപ്പക്ഷേത്രം പണിയും. അയ്യപ്പസേവാസംഘം വാങ്ങിയ 10 എക്കർ സ്ഥലത്താണിത്. ഇതിന് മുന്നോടിയായി സ്ഥലത്ത് അയ്യപ്പപൂജ നടത്തി. ടൗൺ പ്ലാനിങ് വിഭാഗത്തിന്റെ അംഗീകാരം കിട്ടിയാൽ ഉടൻ ക്ഷേത്രനിർമാണം തുടങ്ങും. 2025-ൽ പണികൾ പൂർത്തിയാക്കി കുംഭാഭിഷേകം നടത്തുമെന്നും പ്രസിഡന്റ് രാജേന്ദ്ര കൈലാസവും ചീഫ് കോ-ഓർഡിനേറ്റർ ശ്രീകുമാർ ഇരുപ്പാക്കാട്ട്, സെക്രട്ടറി ഡോ. വിജയ് എന്നിവർ അറിയിച്ചു. മലയാളമാസം ഒന്നാം തീയതിതോറും ഇവിടെ പൂജകൾ നടത്തുന്നുമുണ്ട്. ഇത്തവണ, വിഷു, ഉഗാദി, ഗുഡിപട്‌വ എന്നീ വിശേഷദിവസങ്ങൾ സംയുക്തമായി ആഘോഷിച്ചു. ഹരിവരാസനം പുരസ്‌കാര ജേതാവ് വീരമണി രാജു, മകൻ അഭിഷേക് രാജു എന്നിവരുടെ ഭക്തിഗാനമേള നടത്തി. അന്നദാനവും ഉണ്ടായിരുന്നു. പൂജകൾക്ക് വൈസ് പ്രസിഡന്റ് സുന്ദരം, ഖജാൻജി മാലതി, സതീഷ് തോട്ടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി. അടുത്ത മാസത്തെ പൂജ മോഡിയലക് അലെൻ മാക്ലീൻ ഹാളിൽ നടത്തും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..