ചെറുതുരുത്തി: ചെറുതുരുത്തി-പൈങ്കുളം-ചേലക്കര റോഡിൽ ആലിൻകുന്ന് ഇറക്കത്തിൽ സ്കൂട്ടർ യാത്രികരെ കാട്ടുപന്നി തട്ടിത്തെറിപ്പിച്ചു. പാഞ്ഞാൾ കാരപ്പറമ്പിൽ വീട്ടിൽ രാധ (33), പൈങ്കുളം കരിയാർകോട് വീട്ടിൽ രാകേഷ് (30) എന്നിവർക്കാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച ഏഴു മണിക്കാണ് അപകടം. റോഡിലേക്ക് ചാടിയിറങ്ങിയ പന്നി ഇവരെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. തോളെല്ലിനും കൈയ്ക്കും കാലിനുമാണ് പരിക്ക്. അടുത്തിടെ പ്രദേശത്ത് കാട്ടുപന്നി ഒരു സ്ത്രീയെ അക്രമിച്ചു പരിക്കേൽപ്പിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..