വടക്കാഞ്ചേരി: സംസ്ഥാനത്തെ പട്ടികവർഗ ഊരുകളിലെല്ലാം ഡിജിറ്റൽ കണക്ടിവിറ്റി. ഡിസംബർ 31-നു മുമ്പ് നടപടി പൂർത്തീകരിക്കുന്ന കാര്യത്തിൽ ബി.എസ്.എൻ. എൽ. അധികൃതരുമായി ചർച്ചയിൽ തീരുമാനമെടുത്തതായി മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.
1,284 ഊരുകളാണ് സംസ്ഥാനത്തുള്ളത്. 1,073 ഇടത്ത് ഇതിനകം കണക്ടിവിറ്റിയായി. 211 ഊരുകളിലാണ് കണക്ടിവിറ്റി ഇനി എത്താനുള്ളത്. എല്ലായിടത്തും ഈ സൗകര്യമെത്തിക്കാൻ 166 ടവറുകൾ സ്ഥാപിക്കേണ്ടതുണ്ട്.
ജൂൺ 15-നു മുമ്പേ എല്ലാ ഊരുകൂട്ടങ്ങളും ചേർന്ന് ടവർ സ്ഥാപിക്കാനുള്ള സ്ഥലം നിശ്ചയിക്കും. വയനാട് ജില്ലയിൽ പ്രത്യേകമായി ആവിഷ്കരിച്ച ഡിജിറ്റലി കണക്റ്റഡ് പദ്ധതി ജൂലായ് 15-നു പ്രാവർത്തികമാകുമെന്നും മന്ത്രി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..