മെഡിക്കൽ ഉപകരണങ്ങൾ അളവുതൂക്ക നിയമത്തിന്റെ പരിധിയിലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ


1 min read
Read later
Print
Share

തൃശ്ശൂർ: രാജ്യത്ത് വിൽപ്പന നടത്തുന്ന മെഡിക്കൽ ഉപകരണങ്ങളെല്ലാം 2009-ലെ അളവുതൂക്ക നിയമത്തിൻ കീഴിലായിരിക്കുമെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. ഈ നിയമം അനുശാസിക്കുന്ന ലേബൽ- പായ്ക്കിങ്‌ നിബന്ധനകൾ പാലിക്കാൻ ഇവിടെ നിർമിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ ഉപകരണങ്ങൾക്കും ബാധ്യതയുണ്ട്. കേന്ദ്ര ഉപഭോക്തൃവകുപ്പ് സെക്രട്ടറി രോഹിത് കുമാർ സിങ്ങാണ് ഔഷധവകുപ്പു സെക്രട്ടറി എസ്. അപർണയ്ക്ക് വിശദമായ കത്തയച്ചിരിക്കുന്നത്.

മെഡിക്കൽ ഉപകരണങ്ങളുടെ നിർമാണവും ഉപയോഗവും കൂടിക്കൂടിവരുന്ന പശ്ചാത്തലത്തിൽ നിരവധി നിയമനിർമാണ നടപടികളെടുത്തുവരുകയാണ്. ഔഷധനിയമത്തിൽനിന്ന്‌ സ്വതന്ത്രമായ നിയമം രൂപപ്പെടുത്തിക്കഴിഞ്ഞു. ഇതിനു ചുവടുപിടിച്ചാണ് മറ്റ് നടപടികൾ. മെഡിക്കൽ ഉപകരണങ്ങളുടെ പായ്ക്കറ്റിൽ അവയുടെ പരമാവധി വിൽപ്പനവില, നിർമാണ രാജ്യം, ഉപകരണത്തിന്റെ അളവ്, ഉപഭോക്താക്കൾക്കുളള നിർദേശങ്ങൾ എന്നിവ നിർബന്ധമാണ്. നിയമപ്രകാരം അച്ചടിച്ചിട്ടുള്ള വിലയെക്കാൾ അധികം ഈടാക്കുന്നത് കുറ്റകരമാണ്. ഇത്തരം ഉപകരണങ്ങൾ വിൽക്കുന്ന ആശുപത്രികൾക്കും ഇ-കൊമേഴ്‌സ് സംവിധാനങ്ങൾക്കും നിയമം ബാധകമാണ്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..