കൊല്ലം: തീരപ്രദേശത്തെ 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ അദാലത്തുകൾ നടത്തുന്നു. ‘തീരകിരണം’ എന്നപേരിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ കുട്ടികളുടെ പ്രശ്നങ്ങളിൽ പ്രാഥമിക ഇടപെടൽ നടത്തിയശേഷം പോലീസ്, എക്സൈസ്, വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെ തുടർപ്രവർത്തനങ്ങളുമുണ്ടാകും.
തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ ഉപയോഗം കൂടുന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം കൊല്ലം ഇരവിപുരം, താന്നി പ്രദേശങ്ങളിൽ നടന്നു.
കുട്ടികളുടെ സുരക്ഷയും സംരക്ഷണവുമായി ബന്ധപ്പെട്ട് അവർ നേരിട്ടും അല്ലാതെയും അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉറപ്പുവരുത്താൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജില്ലാ ശിശുസംരക്ഷണ ഓഫീസ്, ചൈൽഡ് ലൈൻ എന്നിവയുടെ നേതൃത്വത്തിലാണ് ഓപ്പൺ ഫോറങ്ങൾ നടത്തുന്നത്. കോളേജ് വിദ്യാർഥികളെ ഉപയോഗിച്ചാണ് അദാലത്തിന്റെ പ്രചാരണവും പ്രാഥമിക ഇടപെടലും നിർവഹിക്കുന്നത്.
രക്ഷിതാക്കൾക്കും കുട്ടികൾക്കും നേരിട്ടോ അപേക്ഷ മുഖേനയോ രഹസ്യമായോ പരാതികൾ സമർപ്പിക്കാം. ജനപ്രതിനിധികളും ആശാപ്രവർത്തകരും അങ്കണവാടി പ്രവർത്തകരും കുട്ടികളെ കണ്ട് വിവരങ്ങൾ കൈമാറും. പ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾ സ്വയം മുന്നോട്ടുവരാത്തപക്ഷം അവരെ ജനപ്രതിനിധികൾ വഴി കണ്ടെത്തിയശേഷം പ്രത്യേക കൗൺസലിങ് നൽകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..