700 കൈക്കൂലിക്കാരുടെ വിവരങ്ങൾ വിജിലൻസിന്; പട്ടിക ഉടൻ


1 min read
Read later
Print
Share

ഇക്കൊല്ലം അറസ്റ്റിലായത് 27 പേർ

തിരുവനന്തപുരം: കൈക്കൂലിക്കാരായ എഴുന്നൂറിലധികം സർക്കാർ ഉദ്യോഗസ്ഥരുടെ വിവരങ്ങളിൽ വിജിലൻസ് വിശദപരിശോധന നടത്തുന്നു. വിവിധഘട്ടങ്ങളായുള്ള പരിശോധനയ്ക്കുശേഷം വകുപ്പു തിരിച്ചുള്ള പട്ടിക തയ്യാറാക്കും. രഹസ്യവിവരങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ ഈ ഉദ്യോഗസ്ഥർ നിലവിൽ നിരീക്ഷണത്തിലാണ്. റവന്യൂ, തദ്ദേശസ്വയംഭരണ വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥരാണ് കൂടുതലും.

സർക്കാർ വകുപ്പുകളിലെ കൈക്കൂലി ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പദ്ധതി ആവിഷ്കരിച്ചിരുന്നു. വിജിലൻസ് മേഖലാ തലവന്മാരുടെ നേതൃത്വത്തിലാണ് വിവരശേഖരണവും വിശകലനവും നടക്കുന്നത്. ഉദ്യോഗസ്ഥരുടെ ഓഫീസ് ഇടപെടലുകളും സാമ്പത്തികസ്ഥിതി ഉൾപ്പെടെയുള്ളവയും അന്വേഷിക്കും. തെറ്റായ വിവരങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ ഒരു ഉദ്യോഗസ്ഥനെയും നിരീക്ഷണത്തിലാക്കില്ല.

കൈക്കൂലി വാങ്ങുന്നതിനിടെ ഇക്കൊല്ലം ഇതുവരെ 27 ഉദ്യോഗസ്ഥർ അറസ്റ്റിലായി. കൂടുതൽപ്പേർ പിടിയിലായത് റവന്യൂവകുപ്പിൽനിന്നാണ്. തദ്ദേശസ്വയംഭരണവകുപ്പിലെയും ആരോഗ്യവകുപ്പിലെയും ഉദ്യോഗസ്ഥർ തൊട്ടുപിന്നിലുണ്ട്. വിജിലൻസ് ഉദ്യോഗസ്ഥനും പോലീസ് ഉദ്യോഗസ്ഥനും പിടിയിലായവരിൽ ഉൾപ്പെടുന്നു. കഴിഞ്ഞവർഷം 56 പേരാണ് അറസ്റ്റിലായത്.

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായവർ (2023 മേയ് 25 വരെ)

റവന്യൂ- 9

ആരോഗ്യം- 4

തദ്ദേശ സ്വയംഭരണം- 4

പോലീസ്- 3

കൃഷി- 3

വിജിലൻസ്- 1

രജിസ്‌ട്രേഷൻ- 1

വനം- 1

പട്ടികവർഗവികസനം- 1

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..