അങ്കമാലി: റവന്യൂവകുപ്പിലെ അഴിമതി തടയാൻ ഒരേസ്ഥലത്ത് മൂന്നുവർഷത്തിലധികം ജോലിചെയ്യുന്ന ജീവനക്കാരെ സ്ഥലംമാറ്റുമെന്ന് റവന്യൂമന്ത്രി കെ. രാജൻ പറഞ്ഞു. അഴിമതിക്കാർക്കെതിരേ കർശനനടപടിയുണ്ടാവും. ഇതുസംബന്ധിച്ച് സംഘടനാനേതാക്കളുടെ യോഗം വിളിക്കും. അഴിമതി അറിയിക്കാൻ ടോൾഫ്രീ നമ്പർ പ്രസിദ്ധീകരിക്കും. അറിയിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. അഴിമതിക്കാരെ പിരിച്ചുവിടുന്നതിന് സർവീസ് ചട്ടങ്ങളിൽ ഭേദഗതിവരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. വില്ലേജ് ഓഫീസുകളിൽ മൂന്നുവർഷം പൂർത്തിയാക്കിയ ജീവനക്കാരെ സ്ഥലംമാറ്റാൻ ബുധനാഴ്ചതന്നെ ഉത്തരവായിട്ടുണ്ട്.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..