കൊച്ചി: പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തിന് സവർക്കറുടെ ജന്മദിനം തിരഞ്ഞെടുത്തത് ആകസ്മികമല്ലെന്ന് എസ്.ഡി.പി.ഐ. പ്രസിഡന്റ് എം.കെ. ഫൈസി പത്രസമ്മേളനത്തിൽ പറഞ്ഞു.
ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ഒഴിവാക്കിയത് ദുഷ്ടലാക്ക് വ്യക്തമാക്കുന്നു. 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികളുടെ യോജിച്ച നീക്കത്തിന് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. ഷറഫുദ്ദീൻ, ബി.എം. കാംബ്ലേ, പി. അബ്ദുൽ മജീദ് ഫൈസി, മൂവാറ്റുപുഴ അഷറഫ് മൗലവി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..