കൊച്ചി: അവധിക്കാലം തീരാൻ ഒരാഴ്ച ബാക്കി നിൽക്കെ ട്രെയിനുകളിൽ തിരക്കോട് തിരക്ക്. ജനറൽ കമ്പാർട്ടുമെന്റുകളിലെല്ലാം കാലുകുത്താൻ ഇടമില്ലാത്ത നിലയാണ്. കടുത്ത ചൂടു കൂടിയായതോടെ ട്രെയിൻ യാത്ര ദുരിതമായി മാറി. സ്ത്രീകൾക്കും കുട്ടികൾക്കുമാണ് കൂടുതൽ ബുദ്ധിമുട്ട്.
മലബാർ, പരശുറാം, മാവേലി എന്നിങ്ങനെയുള്ള വണ്ടികളിലും ചെന്നൈ, െബംഗളൂരു, മുംബൈ, മധുര, പഴനി, വേളാങ്കണ്ണി ട്രെയിനുകളിലും ഒഴിവില്ല. തത്കാലായാണ് പലരും ടിക്കറ്റെടുക്കുന്നത്. അതുതന്നെ വെയ്‌റ്റിങ് ലിസ്റ്റിലാണ്. ചില ട്രെയിനുകളിൽ ബുക്കിങ് തന്നെ ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. തിരക്കൊഴിവാക്കാൻ പ്രത്യേക വണ്ടികൾ ഒാടിച്ചെങ്കിലും തിരക്കിന് ശമനമില്ല.
വേനലവധിക്ക് ദക്ഷിണ റെയിൽവേയുടെ 50 ട്രെയിനുകളാണ് സർവീസ് നടത്തിയത്. ആകെ 244 ട്രിപ്പുകളാണ് സ്പെഷ്യലായി ഏർപ്പെടുത്തിയത്.
120 ദിവസം മുന്നേ ടിക്കറ്റ് എടുക്കാമെന്നതിനാൽ അവധിക്കാല യാത്രയ്ക്ക് മറുനാട്ടുകാർ മുന്നേ ടിക്കറ്റ് എടുത്ത് ഒരുങ്ങുന്നത് പതിവാണ്. ചെന്നൈ, െബംഗളൂരു, മുംബൈ ട്രെയിനുകൾക്ക് അതിനാൽത്തന്നെ ഏപ്രിൽ, മേയ് മാസങ്ങളിൽ ടിക്കറ്റ് നോക്കുകയേ വേണ്ട. ഡിജിറ്റലായി ടിക്കറ്റെടുക്കുന്നതിലേക്ക് മിക്കവരും മാറിയതോടെ സ്റ്റേഷനുകളിലെ ബുക്കിങ് കൗണ്ടറുകളിൽ തിരക്ക് തീരെയില്ല എന്നതു മാത്രമാണ് ഒരാശ്വാസം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..