തിരുവനന്തപുരം: വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ മലയോരമേഖലയിലെ കർഷകരുടെ പ്രശ്നങ്ങളുന്നയിച്ച് കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ.മാണി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ചർച്ച നടത്തി. ജനങ്ങളുടെ സുരക്ഷയ്ക്ക് അടിയന്തര നടപടികൾ എടുക്കുന്നതിന് വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരടങ്ങുന്ന വിപുലമായ അധികാരങ്ങളുള്ള ഒരു ഉന്നതതല ഉദ്യോഗസ്ഥസമതിക്കു രൂപംനൽകണമെന്ന് ജോസ് കെ.മാണി ആവശ്യപ്പെട്ടു.
സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പിനു മാത്രമായി സാധിക്കുകയില്ല. 1972-ലെ കേന്ദ്ര വന്യജീവി സംരക്ഷണനിയമം ഭേദഗതിചെയ്യുന്നതിനായി കേന്ദ്രസർക്കാരിൽ മറ്റു സംസ്ഥാനങ്ങളുടെ സഹായത്തോടെ ശക്തമായ സമ്മർദ്ദം ചെലുത്തണം. പ്രശ്നത്തിന്റെ ഗൗരവം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ സർവകക്ഷി പ്രതിനിധിസംഘത്തെ അയയ്ക്കണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..