കാക്കനാട്: മന്ത്രിമാരുടെ വാഹനങ്ങളിലെ എൽ.ഇ.ഡി. ലൈറ്റ് ഉപയോഗം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരംപറയാതെ ട്രാൻസ്പോർട്ട് കമ്മിഷണർ. മന്ത്രിമാരുടെ വാഹനങ്ങളിലെ നിയമലംഘനങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങളിൽനിന്നാണ് ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് ഒഴിഞ്ഞുമാറിയത്. വ്യാഴാഴ്ച സ്കൂൾ ബസ് പരിശോധനയ്ക്ക് കാക്കനാട്ട് എത്തിയതായിരുന്നു ട്രാൻസ്പോർട്ട് കമ്മിഷണർ.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അനധികൃതമായ ലൈറ്റൊന്നിന് 5000 രൂപവെച്ച് പിഴയീടാക്കാനാണ് തീരുമാനം. അനധികൃതലൈറ്റ് ഉപയോഗിക്കുന്ന ഓട്ടോറിക്ഷമുതൽ മുകളിലോട്ടുള്ള വാഹനങ്ങൾക്കാണ് നിയമം ബാധകം. മൾട്ടി കളർ എൽ.ഇ.ഡി., ലേസർ, നിയോൺ ലൈറ്റ്, ഫ്‌ളാഷ് ലൈറ്റ് എന്നിവ സ്ഥാപിച്ച വാഹനങ്ങൾക്ക് ഉയർന്നപിഴ ചുമത്താനായിരുന്നു കോടതി ഉത്തരവ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..