പെരിയ: ബിരുദാനന്തരബിരുദ പ്രവേശനത്തിന് കേന്ദ്രസർവകലാശാലയിൽ ഇത്തവണ റെക്കോഡ് അപേക്ഷ. 2,94,779 അപേക്ഷയാണ് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ഇത് 2,37,324 ആയിരുന്നു. 57,455 അപേക്ഷ വർധിച്ചു. എം.ബി.എ.ക്കാണ് അധികം അപേക്ഷകരുള്ളത്. 46,320. കംപ്യൂട്ടർ സയൻസ് (29034), ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സ് (25034) എന്നിവയാണ് അപേക്ഷകർ കൂടുതലുള്ള മറ്റ് പഠനവകുപ്പുകൾ. 26 ബിരുദാനന്തരബിരുദ കോഴ്സുകളിലായി 920 സീറ്റുകളാണ് കേന്ദ്ര സർവകലാശാലയിലുള്ളത്.
രാജ്യത്തെ വിവിധ സർവകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന പൊതുപ്രവേശന പരീക്ഷ (സി.യു.ഇ.ടി.) യിലൂടെയാണ് കേന്ദ്ര സർവകലാശാലയിലും പ്രവേശനം ലഭിക്കുന്നത്. ജൂൺ അഞ്ചുമുതൽ 12 വരെയാണ് പരീക്ഷ. അടുത്തിടെ നടന്ന നാക് പരിശോധനയിൽ സർവകലാശാല എ ഗ്രേഡ് നേടിയിരുന്നു. അപേക്ഷ വർധിച്ചത് സർവകലാശാലയുടെ അക്കാദമിക് നിലവാരം ഉയർന്നതിന്റെ പ്രതിഫലനമാണെന്ന് വൈസ് ചാൻസലർ പ്രൊഫ. എച്ച്. വെങ്കേടേശ്വർലു പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..