കൊണ്ടോട്ടി: കാൽനൂറ്റാണ്ടിലേറെയായി കരിപ്പൂർ വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന, ആദ്യകാല ഉദ്യോഗസ്ഥരിലൊരാളായ അസിസ്റ്റന്റ് ജനറൽ മാനേജർ സി. ശ്രീനിവാസൻ 31-ന് സർവീസിൽനിന്ന് വിരമിക്കുന്നു.
35 വർഷത്തിലധികമുള്ള സർവീസിൽ 27 വർഷവും അദ്ദേഹം കരിപ്പൂരിലാണ് പ്രവർത്തിച്ചത്. കണ്ണൂർ ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിനടുത്ത് കുണ്ടിലെ വളപ്പിൽ നാരായണന്റെയും ചാത്തമ്പത്ത് യശോദയുടെയും മകനായ ശ്രീനിവാസൻ 1988 മാർച്ച് 23-നാണ് കരിപ്പൂർ വിമാനത്താവളത്തിൽ ജൂനിയർ ക്ലാർക്ക് ആയി ജോലിയിൽ പ്രവേശിച്ചത്. വിമാനത്താവള ഡയറക്ടറുടെ പേർസണൽ അസിസ്റ്റന്റായും,മമ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ച അദ്ദേഹം അസിസ്റ്റന്റ് ജനറൽ മാനേജരായാണ് വിരമിക്കുന്നത്. കോഴിക്കോടിന് പുറമേ ചെന്നൈ, മംഗളൂരു വിമാനത്താവളങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പറശ്ശിനിക്കടവ് സ്വദേശി ടി.വി. മിനി. മക്കൾ: ഡോ. ടി.വി. അനഘ, ടി.വി. അൻഷ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..