കോയമ്പത്തൂർ: മോഷ്ടാവെന്ന് ആരോപിച്ച് യുവാവിനെ ഹോട്ടൽ ജീവനക്കാർ അടിച്ചുകൊന്നു. പേരൂർ ഇന്ദിരാനഗർ സ്വദേശി വടിവേലാണ് (42) കൊല്ലപ്പെട്ടത്. സംഭവത്തിൽ വാലിയംപാളയം സ്വദേശികളായ മാരിമുത്തു (57), രാജ്കുമാർ (21), പാൽദുരൈ (45), സന്തോഷ്‌കുമാർ (24) എന്നിവരെ കോവിൽപാളയം പോലീസ് അറസ്റ്റുചെയ്തു.
ക്ഷേത്രങ്ങളിൽ ശിൽപ്പവേലചെയ്യുന്ന വടിവേൽ ശനിയാഴ്ച രാത്രി കുറുമ്പപാളയത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്നതായിരുന്നു. ഈ സമയം ഹോട്ടലിൽ നവീകരണ പ്രവൃത്തികൾ നടക്കുകയായിരുന്നു. അറസ്റ്റിലായ നാലുപേരും ഈ സമയം അവിടെയുണ്ടായിരുന്നു. മദ്യപിച്ചിരുന്ന ഇവർ വടിവേലിനോട് മോഷ്ടിക്കാൻ വന്നതാണോ എന്നുപറഞ്ഞ് വഴക്കുണ്ടാക്കി. ഇതോടെ, ഇവർ തമ്മിൽ തർക്കമായി. നാലുപേരും ചേർന്ന് വടിവേലിനെ അടിക്കുകയും ചവിട്ടുകയുംചെയ്തു. അബോധാവസ്ഥയിലായ വടിവേലിനെ ഹോട്ടലിന് പുറത്തേക്ക് തള്ളിയിടുകയുംചെയ്തു.
ഞായറാഴ്ച രാവിലെയാണ് വടിവേലിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന്, കോവിൽപാളയം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..