എങ്ങുമെത്താതെ അധ്യാപക തസ്തികനിർണയം


1 min read
Read later
Print
Share

കോട്ടയം: പുതിയ അധ്യയനവർഷമാരംഭിക്കാറായിട്ടും മുൻ വർഷത്തെ തസ്തിക നിർണയം പൂർത്തിയാക്കാത്തത് സ്കൂൾവിദ്യാഭ്യാസം പ്രതിസന്ധിയിലാക്കും. തസ്തികനിർണയം പൂർത്തിയായെന്നും 5,906 അധ്യാപക തസ്തികകളും 99 അനധ്യാപക തസ്തികകളും സൃഷ്ടിച്ചെന്നും വിദ്യാഭ്യാസവകുപ്പ് അവകാശപ്പെടുന്നുണ്ട്. എന്നാൽ, കുട്ടികളുടെ സ്കൂൾ തിരിച്ചുള്ള കണക്കുകൾ പുനഃപരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ധനവകുപ്പ് ആവശ്യപ്പെടുന്നത്. പി.എസ്.സി. നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർഥികളും നിയമനാംഗീകാരത്തിനായി അപേക്ഷ സമർപ്പിച്ചവരും വകുപ്പുകൾ തമ്മിലുള്ള അഭിപ്രായഭിന്നതയിൽ പ്രതിഷേധത്തിലാണ്.

ആറാം പ്രവൃത്തിദിവസത്തെ കുട്ടികളുടെ എണ്ണമനുസരിച്ചായിരുന്നു കഴിഞ്ഞ വർഷംവരെ തസ്തികനിർണയം. ആറാം പ്രവൃത്തിദിനം കഴിഞ്ഞ് കുട്ടികൾ സ്കൂൾ മാറിയാലും തസ്തിക നഷ്ടപ്പെടുമെന്നാണ് കഴിഞ്ഞ വർഷത്തെ സർക്കാർ ഉത്തരവ്. ഇതുപ്രകാരം, അധ്യയനവർഷം മുഴുവനും തസ്തികകളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിൽ വരും.

തസ്തികനിർണയം പൂർത്തീകരിക്കാനും കഴിയില്ല. തസ്തികനിർണയ ഉത്തരവ് പുറത്തിറങ്ങിയതിനുശേഷമാണ് പുതിയ അധ്യാപകരെ നിയമിക്കുന്നതും തസ്തികനഷ്ടം വന്നവരെ പുനർവിന്യസിക്കുന്നതും.

തസ്തിക നഷ്ടപ്പെട്ടവരെ പുതിയ ഉത്തരവുപ്രകാരം മറ്റു വിദ്യാലയങ്ങളിലേക്ക് മാറ്റി നിയമിച്ചു. പുതിയ തസ്തികകളിൽ നിയമനം നടന്നിട്ടുമില്ല. മുൻപ്‌ ജൂലായ് 15-ന് പൂർത്തിയായിരുന്ന തസ്തിക നിർണയ നടപടികളാണിപ്പോൾ നീളുന്നത്. തസ്തികനിർണയം ധനവകുപ്പ് നീട്ടിക്കൊണ്ടുപോകുന്നത് വിദ്യാഭ്യാസ മേഖലയിൽ പ്രശ്നങ്ങൾക്കിടയാക്കുമെന്ന് അധ്യാപകർ പറയുന്നു. പുതിയ അധ്യയനവർഷം സർക്കാർ സ്കൂളുകളിൽ സ്ഥിരം അധ്യാപകരുണ്ടാകില്ല. എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് നിയമനാംഗീകാരവും ലഭിക്കില്ല. ഇതെല്ലാം വിദ്യാഭ്യാസ ഗുണനിലവാരത്തെ ബാധിക്കും. തസ്തികനിർണയം നടക്കാത്തതിനാൽ താത്‌കാലിക അധ്യാപകരെ നിയമിച്ച് ശമ്പളം കൊടുക്കാനും കഴിയില്ല.

കെ.പി.എസ്.ടി.എ. പ്രതിഷേധിച്ചു

മുൻ വർഷങ്ങളിലേതുപോലെ ജൂലായ്‌ 15-നുതന്നെ തസ്തിക നിർണയം പൂർത്തിയാക്കി നിയമനം നടത്തണമെന്ന് കെ.പി.എസ്.ടി.എ. സംസ്ഥാന സമിതി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ, ഖജാൻജി വട്ടപ്പാറ അനിൽകുമാർ, സീനിയർ വൈസ് പ്രസിഡന്റ് എൻ.ശ്യാംകുമാർ, അസോസിയേറ്റ് ജനറൽ സെക്രട്ടറി വി.എം.ഫിലിപ്പച്ചൻ, വൈസ് പ്രസിഡന്റുമാരായ ടി.എ.ഷാഹിദ റഹ്മാൻ, എൻ.ജയപ്രകാശ്, കെ.രമേശൻ തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..