ബി. സന്ധ്യ | (ഫയൽ ചിത്രം)
തിരുവനന്തപുരം: ഡി.ജി.പി.മാരായ അഗ്നിരക്ഷാവിഭാഗം മേധാവി ബി. സന്ധ്യ, എക്സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്ണൻ, കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള അരുൺകുമാർ സിൻഹ എന്നിവർ ബുധനാഴ്ച വിരമിക്കും.
1988 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥയാണ് ബി. സന്ധ്യ. 2021 ജൂലായിൽ ഋഷിരാജ് സിങ് വിരമിച്ചതിനെത്തുടർന്നാണ് ഡി.ജി.പി.യായത്. പോലീസിന്റെ പരിശീലനവിഭാഗം എ.ഡി.ജി.പി., എറണാകുളം, തൃശ്ശൂർ മേഖലാ ഐ.ജി., തിരുവനന്തപുരം റെയ്‌ഞ്ച് ഡി.ഐ.ജി. തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചു. ഒട്ടേറെ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1989 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് എസ്. ആനന്ദകൃഷ്ണൻ. വിജിലൻസ്, ഇന്റലിജന്റ്‌സ്, പോലീസ് ആസ്ഥാനം എന്നിവിടങ്ങളിൽ വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ചു. ക്രൈംബ്രാഞ്ച് മേധാവി, ട്രാൻസ്പോർട്ട് കമ്മിഷണർ എന്നീ നിലകളിലും പ്രവർത്തിച്ചു. വിശിഷ്ടസേവനത്തിനും പ്രശസ്തസേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്.
ബുധനാഴ്ച 7.30-ന് ആനന്ദകൃഷ്ണനും എട്ടിന് സന്ധ്യയ്ക്കും യാത്രയയപ്പ് പരേഡ് നൽകും. വൈകീട്ട് പോലീസ് ആസ്ഥാനത്ത് യാത്രയയപ്പും നൽകും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..