എടപ്പാൾ: വില്ലേജ് ഓഫീസുകളിലെ അഴിമതി ഇല്ലാതാക്കാൻ നിർദേശങ്ങളുമായി റവന്യൂ വകുപ്പ്. വിജിലൻസിന്റെ നിർദേശങ്ങൾകൂടി പരിഗണിച്ച് കളക്ടർമാരാണ് ആർ.ഡി.ഒ.മാർക്കും ഡെപ്യൂട്ടി കളക്ടർമാർക്കും തഹസിൽദാർമാർക്കും നിർദേശങ്ങൾ നൽകുന്നത്.
പ്രധാന നിർദേശങ്ങൾ
താലൂക്ക് ഓഫീസിലെ പരിശോധനാവിഭാഗം വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം നിരീക്ഷിച്ച് ചിട്ടയോടെയും കൃത്യതയോടെയും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇത് തഹസിൽദാർമാർ കളക്ടർക്ക് റിപ്പോർട്ട്ചെയ്യണം. ഉദ്യോഗസ്ഥർ ഔദ്യോഗിക കൃത്യനിർവഹണത്തിലേർപ്പെടുമ്പോഴും ഫീൽഡിൽ പോകുമ്പോഴും തിരിച്ചറിയൽരേഖ കരുതണം. പോകുമ്പോഴും വരുമ്പോഴും മൂവ്‌മെന്റ് രജിസ്റ്ററിൽ സമയമുൾപ്പെടെ രേഖപ്പെടുത്തണം. അനുവദനീയമായതിൽ കൂടുതൽ പണം കൈവശംവെക്കാതെ ട്രഷറികളിലടയ്ക്കണം. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഓഫീസിന്റെ പേര്, വിലാസം, ഫോൺ നമ്പറുകൾ എന്നിവ എല്ലാവർക്കും കാണുംവിധം എഴുതി പ്രദർശിപ്പിക്കണം. ഉദ്യോഗസ്ഥർ കൃത്യസമയത്ത് ഓഫീസിലെത്തി കൈയിലുള്ള പണം സംബന്ധിച്ച് രേഖപ്പെടുത്തണം. അപേക്ഷകളും പരാതികളും അന്വേഷണത്തിനും തുടർനടപടികൾക്കും കൈമാറുന്നത് രേഖപ്പെടുത്തുകയും നിശ്ചിതദിവസത്തിനകം തീർപ്പാക്കുകയും വേണം. തഹസിൽദാർ വില്ലേജ് ഓഫീസുകളിൽ മിന്നൽപരിശോധന നടത്തണം. ലഭിക്കുന്ന അപേക്ഷകൾ രജിസ്റ്ററിൽ രേഖപ്പെടുത്തി രസീത് നൽകണം.
ഇ-ഓഫീസ് സംവിധാനം കാര്യക്ഷമമല്ല
വില്ലേജ് ഓഫീസുകളിൽ ഇ-ഓഫീസ് സംവിധാനമുണ്ടെങ്കിലും കാര്യക്ഷമമല്ലെന്ന പരാതിയുണ്ട്. ലഭിക്കുന്ന അപേക്ഷകളും പരാതികളും കൃത്യമായി ഫയൽ ചെയ്യാനും അപേക്ഷകന് രസീത് ലഭിക്കാനും തത്‌സ്ഥിതി അറിയാനുമെല്ലാം സൗകര്യമുള്ള സംവിധാനം കാര്യക്ഷമമായാൽത്തന്നെ പല ക്രമക്കേടുകളും ഒഴിവാകും. വില്ലേജുകളിൽ പരിശോധനാസംവിധാനം കാര്യക്ഷമമല്ലാത്തതാണ് കീഴ്ജീവനക്കാർ അഴിമതി നടത്താൻ പ്രധാന കാരണം.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..