നുസ്രത്ത്
മലപ്പുറം: വിവിധ തട്ടിപ്പുകേസുകളിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ വി.പി. നുസ്രത്തിന് (36) മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. രണ്ടരലക്ഷത്തോളം രൂപ കെട്ടിവെച്ചാണ് ജാമ്യം നൽകിയത്.
തൃശ്ശൂർ സഹകരണ വിജിലൻസ് ഡിവൈ.എസ്.പി. കെ.എ. സുരേഷ് ബാബുവിന്റെ ഭാര്യയാണ് നുസ്രത്ത്. ജോലി വാഗ്ദാനം ചെയ്തും കേസുകൾ ഒത്തുതീർപ്പാക്കാമെന്നുപറഞ്ഞും പലരിൽനിന്നും പണം തട്ടിയ ഒൻപത് കേസുകൾ ഇവർക്കെതിരേ നിലവിലുണ്ട്. മലപ്പുറം, തൃശ്ശൂർ, കൊല്ലം, പാലക്കാട് ജില്ലകളിലാണ് കേസുള്ളത്. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് 4,85,000 രൂപ തട്ടിയെന്ന മലപ്പുറം മേൽമുറി സ്വദേശിയായ യുവതിയുടെ പരാതിപ്രകാരമാണ് കഴിഞ്ഞദിവസം തൃശ്ശൂർ ചേർപ്പിലെ ഡിവൈ.എസ്.പി.യുടെ വീട്ടിൽനിന്ന് ഇവരെ അറസ്റ്റ് ചെയ്തത്. വക്കീൽ ചമഞ്ഞ് തട്ടിപ്പ് നടത്തിയതിനും ഇവർക്കെതിരേ പരാതിയുണ്ട്. മലപ്പുറം സി.ഐ. ജോബി തോമസും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
നുസ്രത്ത് അറസ്റ്റിലായെന്നു കേട്ട് തട്ടിപ്പിനിരയായ കൂടുതൽ പേർ പരാതിയുമായി മലപ്പുറം പോലീസിനെ ബന്ധപ്പെട്ടിട്ടുണ്ട്. ഇവരോട് അതത് പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകാനാണ് നിർദേശിച്ചിട്ടുള്ളത്. കേസിൽ മലപ്പുറം പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..