കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നേതാവും മുൻ എം.എൽ.എ.യുമായ കെ.എം. ഷാജി ഫയൽ ചെയ്ത കേസ് ഹൈക്കോടതി പിന്നീട് പരിഗണിക്കാൻ മാറ്റി. കേസിലെ തുടർ നടപടികൾ ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി പരിഗണിക്കുന്നത്.
സ്വകാര്യ വ്യക്തി നൽകിയ പരാതിയിലായിരുന്നു കോഴിക്കോട് വിജിലൻസ് കോടതി കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്. സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതിയില്ലാതെയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തതെന്ന് വിലയിരുത്തിയായിരുന്നു തുടർ നടപടികൾ നേരത്തേ സ്റ്റേ ചെയ്തത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..