മലപ്പുറം: തിരൂർ മേച്ചേരിവീട്ടിൽ സിദ്ദിഖ് കൊല്ലപ്പെട്ട സംഭവത്തിൽ ആദ്യം അറസ്റ്റിലായ പാലക്കാട് വല്ലപ്പുഴ മേച്ചേരിയിലെ വാലുപ്പറമ്പിൽ മുഹമ്മദ് ആഷിഖിനെ തിരൂർ കോടതി വ്യാഴാഴ്‌ചമുതൽ മൂന്നുദിവസത്തേക്ക് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. 26-ന് അറസ്റ്റിലായ ഇയാൾ തിരൂർ സബ് ജയിലിലായിരുന്നു. നേരത്തേ കസ്റ്റഡിയിൽ കിട്ടിയിരുന്ന ഷിബിലി, ഫർഹാന എന്നിവരോടൊപ്പമിരുത്തി ആഷിഖിനെ വെള്ളിയാഴ്‌ച അന്വേഷണസംഘം ചോദ്യംചെയ്യും. ആഷിഖ് കാട്ടിക്കൊടുത്തതനുസരിച്ചാണ് അട്ടപ്പാടി ചുരത്തിലെ കൊക്കയിൽനിന്ന് സിദ്ദിഖിന്റെ മൃതദേഹം കണ്ടെടുത്തത്. തനിക്കു പരിചയമുള്ള ഈ സ്ഥലത്ത് മൃതദേഹം തള്ളാമെന്നു നിർദേശിച്ചത് ആഷിഖായിരുന്നു.
കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങളടക്കം തൊണ്ടിമുതലുകൾ കണ്ടെത്തിക്കഴിഞ്ഞതിനാൽ ആഷിഖിനെ എവിടെയും കൊണ്ടുപോകാനില്ലെന്ന് അന്വേഷസംഘം വ്യക്തമാക്കി. ഷിബിലിയുടെയും ഫർഹാനയുടെയും കസ്റ്റഡി കാലാവധി അവസാനിക്കുന്ന വെള്ളിയാഴ്‌ച ഇവരെ വീണ്ടും കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്. അതിനുമുൻപ് ചോദ്യംചെയ്യൽ പൂർത്തിയാക്കണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..