കിടപ്പുരോഗികൾക്ക് സാന്ത്വനം പകരാൻ ആദ്യത്തെ എഫ്.എം.റേഡിയോ തുടങ്ങി


1 min read
Read later
Print
Share

കൊല്ലം: കിടപ്പുരോഗികൾക്ക് സാന്ത്വനം പകരുന്നതിനുള്ള രാജ്യത്തെ ആദ്യ എഫ്.എം. റേഡിയോ കൊല്ലത്ത് പരീക്ഷണ പ്രക്ഷേപണം തുടങ്ങി.‘റേഡിയോ സാന്ത്വനം 90.4 എഫ്‌.എം.’ ഒരുമാസത്തിനകം പൂർണതോതിൽ പ്രവർത്തനമാരംഭിക്കും. കൊല്ലം ജില്ല മൊത്തം പരിധിയുള്ള എഫ്.എം. പ്രക്ഷേപണം ഇന്റർനെറ്റ്, യൂട്യൂബ് എന്നിവ വഴി ലോകമെമ്പാടും ലഭ്യമാകും. കൊല്ലത്തെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ തിരുമുല്ലവാരത്തെ പി.ഭരതൻ പിള്ള ലയൺസ് സെന്ററിലാണ് റേഡിയോനിലയം ഒരുക്കിയിട്ടുള്ളത്.

പാലിയേറ്റീവ് കെയർ രോഗികൾക്ക് മെഡിക്കൽ ബുള്ളറ്റിനുകൾക്കും ആരോഗ്യസംബന്ധമായ പരിപാടികൾക്കുംപുറമേ ചികിത്സാമാർഗനിർദേശങ്ങളും സർക്കാർ സഹായങ്ങളെപ്പറ്റിയുള്ള അറിയിപ്പുകളും ലഭിക്കും. ഇവർക്ക് ആശ്വാസം പകരുന്ന കലാ-വിനോദ പരിപാടികളും ലഭ്യമാക്കും. രോഗികൾക്ക് സംശയങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കുന്നതിനും ആശങ്കകൾ ദൂരീകരിക്കുന്നതിനും ബന്ധപ്പെടാനുള്ള അവസരവുമുണ്ടാകും. തുടർന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അനുമതിയോടെ കൂടുതൽ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്.

2007-ൽ പ്രവർത്തനമാരംഭിച്ച ട്രസ്റ്റിനു കീഴിൽ പതിനായിരത്തിലേറെ രോഗികളുണ്ട്. കൂടുതലും കാൻസർ രോഗികളാണ്. ഇവർക്ക് വീടുകളിൽ സാന്ത്വനപരിചരണം നൽകാൻ 25 ഡോക്ടർമാരടങ്ങുന്ന ടീം നിസ്വാർഥമായി പ്രവർത്തിക്കുന്നു. വിവിധയിടങ്ങളിലായി 13 ഒ.പി. ക്ലിനിക്കുകളുമുണ്ടെന്ന് ട്രസ്റ്റ് സെക്രട്ടറി എൻ.മോഹനൻ പിള്ള പറഞ്ഞു. ഡോ. കമലാസനൻ ചെയർമാനും ഡോ. സി.എസ്.ചിത്ര വൈസ് ചെയർപേഴ്‌സനുമാണ്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..