തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ബി.എഡ്. പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. 16 വരെ (http://admission.uoc.ac.in.) അപേക്ഷിക്കാം. എസ്.സി., എസ്.ടി. വിദ്യാർഥികൾക്ക് അപേക്ഷാഫീസ് 210 രൂപയും മറ്റുള്ളവർക്ക് 685 രൂപയുമാണ്.
സ്പോർട്ട്‌സ് ക്വാട്ട വിഭാഗത്തിലുള്ള വിദ്യാർഥികളുടെ റാങ്ക് പട്ടിക തയ്യാറാക്കുന്നത് തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിലാണ്. ഈ വിദ്യാർഥികൾ ഓൺലൈൻ അപേക്ഷാ പ്രിന്റ്ഔട്ട്, യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, സ്പോർട്സിന് പ്രാവീണ്യം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവസഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ, തിരുവനന്തപുരം - 695001 എന്ന വിലാസത്തിൽ അയക്കണം.
നോൺ ക്രീമിലെയർ വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമേ എസ്.ഇ.ബി.സി. (ഇ.ടി.ബി., മുസ്‌ലിം, ഒ.ബി.എച്ച്., ധീവര, വിശ്വകർമ്മ, ഒ.ബി.എക്‌സ്., എൽ.സി., കുടുംബി) സംവരണം ലഭിക്കൂ. ഭിന്നശേഷി, കമ്മ്യൂണിറ്റി, സ്‌പോർട്സ്, ഡിഫൻസ്, ടീച്ചേഴ്‌സ് എന്നീ വിഭാഗക്കാരുടെ പ്രവേശനത്തിന് ഓൺലൈൻ അലോട്ട്‌മെന്റ് ഉണ്ടാകില്ല. ഈ വിഭാഗത്തിൽ രജിസ്റ്റർചെയ്തവരുടെ റാങ്ക് പട്ടിക അതത് കോളേജിലേക്കു നൽകി പ്രവേശനം നടത്തും. വിശദവിവരങ്ങൾക്ക് സർവകലാശാലാ വെബ്സൈറ്റ് സന്ദർശിക്കാം. ഫോൺ : 0494 2407017, 0494 2660600.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..