അങ്കമാലി: റേഷൻ കടകളിൽ ഈ മാസം മുതൽ ഗോതമ്പിനു പകരം റാഗി പൊടി വിതരണം ചെയ്യും. ഇതിനായി 991 ടൺ റാഗി കർണാടകയിൽനിന്ന് കേരളത്തിൽ എത്തിച്ചു. അങ്കമാലി എഫ്.സി.ഐ. ഗോഡൗണിൽ എത്തിയ റാഗി സപ്ലൈകോയ്ക്ക് കൈമാറി.
സപ്ലൈകോ തിരഞ്ഞെടുത്ത മില്ലുകളിൽ എത്തിച്ച് റാഗി പൊടിയാക്കി റേഷൻ കടകൾ വഴി വിതരണം ചെയ്യും. സ്റ്റോക്ക് തീരുംവരെ ഗോതമ്പ് വിതരണം ചെയ്യും. അതിനുശേഷം ഗോതമ്പിനു പകരം റാഗി പൊടിയായിരിക്കും ലഭിക്കുക. കേന്ദ്ര വിഹിതമായാണ് റാഗി എത്തിയിട്ടുള്ളത്. അന്ത്യോദയ അന്നയോജന വിഭാഗത്തിനും പ്രയോറിട്ടി ഹൗസ് ഹോൾഡ് (പി.എച്ച്.എച്ച്.) വിഭാഗത്തിനും റാഗി പൊടി വിതരണം ചെയ്യാനാണ് ലക്ഷ്യം. ബാക്കിവന്നാൽ മറ്റു വിഭാഗങ്ങൾക്കും അനുവദിക്കും. അന്ത്യോദയ അന്നയോജന വിഭാഗത്തിന് കിലോയ്ക്ക് എട്ടുരൂപ നിരക്കിലും പി.എച്ച്.എച്ച്. വിഭാഗത്തിന് 10 രൂപയ്ക്കും വിതരണം ചെയ്യും. ഒരു കാർഡിന് മാസം ഒരു പാക്കറ്റാണ് അനുവദിക്കുക. ആട്ട പതിവുപോലെ വിതരണം ചെയ്യുകയും ചെയ്യും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..