തിരുവനന്തപുരം: പദ്‌മ പുരസ്കാരങ്ങളുടെ മാതൃകയിൽ കേരള സർക്കാർ ഏർപ്പെടുത്തിയ കേരള പുരസ്കാരങ്ങൾക്കുള്ള യോഗ്യതയിൽ മാറ്റം വരുത്തി.
കേരളത്തിൽ ജനിച്ച് ഇവിടെ താമസിക്കുന്നവർക്കായിരുന്നു ഇതുവരെ അർഹത. കേരളത്തിൽ ജനിക്കാത്തവർക്കും പുരസ്കാരം ലഭിക്കും. പക്ഷേ, ഇവിടെ പത്തുവർഷം താമസിച്ചിരുന്നവരോ അത്രയും കാലമായി ഇവിടെ താമസിക്കുന്നവരോ ആകണം.
പുരസ്കാരനിർണയ സമിതികൾക്ക് അർഹരെ നാമനിർദേശം ചെയ്യാമെന്ന ഭേദഗതിയും സർക്കാർ ഉൾപ്പെടുത്തി. പദ്‌മ പുരസ്കാരങ്ങൾ നേടിയവരെ പരിഗണിക്കില്ല.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..