തിരുവനന്തപുരം: ഐ.ടി. പാർക്കുകളിലെ മദ്യവിൽപ്പന കേന്ദ്രങ്ങളുടെ നടത്തിപ്പിന് പുറംകരാർ ഒഴിവാക്കി ചട്ടത്തിന് അന്തിമരൂപമായി. പാർക്ക് നടത്തിപ്പുകാർക്കോ, കമ്പനികൾക്കോ ലൈസൻസ് ലഭിക്കും. ബിയറും, ഇന്ത്യൻനിർമിത വിദേശമദ്യവും വിളമ്പാം. ഇതിനായി പ്രത്യേക ലൈസൻസ് ഏർപ്പെടുത്തും. ബാറുകളുടെ മാതൃകയിൽ മദ്യം വിളമ്പാൻ ബാർ റൂം, സൂക്ഷിക്കാൻ സ്ട്രോങ് റൂം, റിക്രിയേഷൻ റൂം എന്നിവ ഉണ്ടാകും. ബാർ ഹോട്ടലുകളുടെ മാതൃകയിൽ നിശ്ചിതറൂമുകൾ വേണമെന്ന വ്യവസ്ഥ ഉണ്ടാകില്ല.
പുറമെനിന്നുള്ളവർക്ക് മദ്യം നൽകരുത്. ക്ലബ്ബുകളുടെ മാതൃകയിൽ ലൈസൻസ് ഫീസ് ഈടാക്കും. ബാറുകളുടെ മാതൃകയിൽ ബിൽചെയ്ത് മദ്യംവിളമ്പാനുള്ള അനുമതിയുണ്ടാകും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..